home
Total Visiters: 
കുട്ടികള്‍ക്കൊപ്പം അമ്മമാരും മത്സരിക്കാനിറങ്ങി;ഇസ്സത്തുലില്‍ ഓണാവേശം വാനോളമുയര്‍ന്നു
5 years ago ..

    കാലിക്കടവ്; ചട്ടിപൊട്ടിക്കല്‍ മത്സരത്തിനും, സംഗീതത്തോപ്പിക്കുമെല്ലാം കുട്ടികള്‍ക്കൊപ്പം അമ്മമാരും മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ സ്കൂള്‍ മുറ്റത്തെ ഓണാവേശം വാനോളമുയര്‍ന്നു .ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലാണ് രക്തിതാക്കളുടെ കൂടി പങ്കാളിത്തം കൊണ്ട് ഓണാഘോഷം സജീവമായത്. ഊഞ്ഞാലാട്ടവും ,ഓണക്കളികളും , നാടന്‍ പൂക്കള്‍ കൊണ്ടുള്ള പൂക്കളവുമൊക്കെയായി ഓണാഘോഷത്തിനു പൊലിമ കൂട്ടി. ജാതി -മത ഭേതമന്യേ ഒരു ഗ്രാമത്തിലെ മുഴുവനാളുകളും ഓണമുണ്ണാനെത്തിയപ്പോള്‍ അക്ഷരമുറ്റത്തെ ഓണാഘോഷം മത സാഹോദര്യത്തിന്റെതായി മാറുകയും ചെയ്തു. അറുന്നൂറോളം പേര്‍ക്കാണ് ഇത്തവണ വിദ്യാലയത്തില്‍ ഓണസദ്യയൊരുക്കിയത്. സ്കൂള്‍ പി ടി എ പ്രാദേശിക കമ്മറ്റികള്‍ മത്സരിച്ച് വിഭവങ്ങള്‍ ഒരുക്കിയപ്പോള്‍ ഇത്തവണയും ഓണസദ്യ വിഭവ സമൃദ്ധമായി. കുട്ടികളില്‍ ആഹ്ലാദം നിറച്ച് മാവേലിയും സ്കൂള്‍ മുറ്റത്തെത്തി . ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങള്‍, സ്കൂൾ പി ടി എ പ്രസിഡന്റ് സി എ കരീം . സ്കൂൾ പ്രധാനാധ്യാപിക സി എം മീനാകുമാരി, സ്കൂള്‍ മാനേജര്‍ അബ്ദുള്‍ ഖാദര്‍ , എം പി ടി എ പ്രസിഡന്റ് സി എം റഹമത്ത്, ബാബു രചന, ഓം പ്രകാശ് , ബാലചന്ദ്രൻ എരവിൽ ,വിനയൻ പിലിക്കോട് ,കെ ആർ ഹേമലത, ടി റജീന ,കെ പ്രേമലത, ശ്യാമില തുടങ്ങിയവർ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..