home
Total Visiters: 
ഐശ്വര്യം നിറയ്ക്കാന്‍ ഓണത്താറെത്തി
5 years ago ..

    ചെറുവത്തൂര്‍: തിരുവോണനാളിലെത്തുന്ന മാവേലിയുടെ സങ്കല്പവുമായി ഓണത്താര്‍ എന്ന കുട്ടിത്തെയ്യം വീടുകള്‍ തോറുമെത്തി.ചെണ്ടകൊട്ടി വരവറിയിച്ച് കൊണ്ടാണ് തെയ്യം വീടുകള്‍ തോറും ആടിയത്. ഓണത്താര്‍ എത്തിയാല്‍ ഐശ്വര്യം വന്നുചേരുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പടിഞ്ഞാറ്റയില്‍ വിളക്ക് വെച്ച് ഭക്ത്യാദരപൂര്‍വ്വം തെയ്യത്തെ വീടുകളിലേക്ക് വരവേറ്റു. തെയ്യത്തിനൊപ്പം എത്തുന്നവര്‍ പ്രത്യേക താളത്തില്‍ ചെണ്ടകൊട്ടി പാട്ടുപാടും. ഈ താളത്തിനനുസരിച്ച് ഓണത്താർ കൈമണിയും കിലുക്കി വീട്ടു മുറ്റത്ത് നൃത്തം വയ്ക്കും .ഇത് കഴിഞ്ഞാല്‍ വീട്ടുകാര്‍ അരിയോ പണമോ തെയ്യത്തിന് ദക്ഷിണയായി നല്‍കുന്നു .ദക്ഷിണ സ്വീകരിച്ചാല്‍ മറ്റ് തെയ്യങ്ങളെ പോലെ മഞ്ഞള്‍ക്കുറി പ്രസാദമായി നല്‍കുന്ന പതിവ് ഈ കുട്ടിത്തെയ്യത്തിനില്ല .കാലമാറ്റത്തില്‍ ചുരുക്കം ചില പ്രദേശങ്ങളില്‍ മാത്രമാണ് ഇന്ന് ഈ തെയ്യമെത്തുന്നത്. തെയ്യം കെട്ടിയാടാന്‍ ചെറിയ കുട്ടികളെ കിട്ടുന്നില്ല എന്നത് തന്നെയാണ് പ്രധാനപ്രശ്നം. എല്ലാവരും സ്വന്തം വീടുകളില്‍ ഓണമാഘോഷിക്കുമ്പോള്‍ മറ്റുള്ള വീടുകളില്‍ ഐശ്വര്യം നിറയ്ക്കാനാണ് ഈ തെയ്യത്തിന്റെയും,കൂടെയുള്ളവരുടെയും യാത്ര. നീലേശ്വരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ഓണത്താര്‍ എത്തുന്നുണ്ട്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..