home
Total Visiters: 
കാരിയില്‍ ഇഡുവില്‍ അമ്പെയ്ത്ത് തുടങ്ങി
5 years ago ..
ചെറുവത്തൂര്‍: ഗ്രാമീണ ജനതയുടെ ഓണശീലങ്ങളില്‍ നിന്നും പടിയിറങ്ങാത്ത അനുഷ്ടാന കാഴ്ചയായി ചെറുവത്തൂര്‍ കാരിയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഇഡുവില്‍ അമ്പെയ്ത്ത്തുടങ്ങി.കാസര്‍ഗോഡ്‌ ജില്ലയിലെ ചില ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട്‌ ഇഡു എന്ന മണ്‍തിട്ടകള്‍ കാണാമെങ്കിലും അമ്പെയ്ത്ത് നടക്കുന്ന ഇടം ഇവിടം മാത്രമാണ്. ഉത്രാടം,തിരുവോണം ,അവിട്ടം ദിനങ്ങളിലാണ് ഇവിടെ അമ്പെയ്ത്ത് നടക്കുന്നത്.കാലം മാറിയെങ്കിലും പരമ്പരാഗത രീതിയില്‍ തന്നെയാണ് ഇന്നും ഇവിടെ ഈ ചടങ്ങ് നടക്കുന്നത്.പൊതിച്ച തേങ്ങ വെള്ളത്തില്‍ കുതിര്‍ത്ത് അതിന്റെ ചിരട്ട പൊട്ടിച്ചെടുത്ത കാമ്പാണ് ഇഡുവില്‍ ലക്ഷ്യമായി വയ്ക്കുന്നത്. മുള കൊണ്ടുണ്ടാക്കിയ വില്ലും ,കുരുത്തോലയുടെ ഈര്‍ക്കില്‍ കൊണ്ടുണ്ടാക്കിയ അമ്പുമാണ് അമ്പെയ്ത്തിനായി ഉപയോഗിക്കുന്നത്. ഇരുന്നാണ് അമ്പെയ്ത്ത്.ലക്ഷ്യത്തില്‍ അമ്പ്‌ തറക്കുന്നില്ലെങ്കില്‍ ദൂരം കുറച്ചു കൊണ്ട് വരുന്നു. ഇഡുവെന്ന തുളു
    വാക്കിനര്‍ത്ഥം ലക്‌ഷ്യം എന്നാണ്.ഗ്രാമീണ സമൂഹത്തിലെ അമ്പെയ്ത്ത്പരിശീലന കേന്ദ്രങ്ങളാണ് ഇഡുകള്‍.പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ക്കല്‍ ,ചെറുവത്തൂര്‍ കൊവ്വല്‍ എന്നിവിടങ്ങളില്‍ ഇഡു കാണാം.പിലിക്കോട് അത്തം നാളിലും ,ഓണനാളിലും കാമ്പ് കെട്ടാറുണ്ടെങ്കിലും അമ്പെയ്യാന്‍ ആരും എത്താറില്ല.
    ഫോട്ടോ:അമീറലി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..