home
Total Visiters: 
ഓണക്കിറ്റുകള്‍ നല്‍കിയും ഓണക്കോടിനല്‍കിയും നന്മയുടെ ഓണാഘോഷം
5 years ago ..
ഓണക്കിറ്റുകള്‍ നല്‍കിയും ഓണക്കോടിനല്‍കിയും ഓണാഘോഷം
    കാലിക്കടവ്: ഓണദിനത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന നല്ല ചിന്തയുമായി നാടെങ്ങും ഓണക്കിറ്റ് വിതരണം. യൂത്ത് കോണ്‍ഗ്രസ് പിലിക്കോട് മണ്ഡലം കമ്മറ്റിയുടെ ആഭിമൂഖ്യത്തിലുള്ള ഓണക്കിറ്റ് വിതരണം മല്ലക്കര ഇന്ദിരാജി മന്ദിരത്തില്‍ നടന്നു. ടി വി കൃഷ്ണന്‍ കിറ്റ്‌ വിതരണം നിര്‍വഹിച്ചു. കെ റിജേഷ് അധ്യക്ഷത വഹിച്ചു.
    ഇ എം എസ് സാസ്കാരിക വേദി, യുവശക്തി ഈയ്യക്കാട്, ക്ലാസിക് ഈയ്യക്കാട് എന്നിവയുടെ ആഭിമൂഖ്യത്തില്‍ നടക്കാവ് സായി പ്രേമ കുടീരത്തിലെ അമ്മമാര്‍ക്ക് ഓണക്കോടി നല്‍കി.
    കൊടക്കാട് എടാച്ചേരി പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമൂഖ്യത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. ഇ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു
    ഫോട്ടോകള്‍:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..