home
Total Visiters: 
മലബാര്‍ ജലോത്സവം; എ കെ ജി മയ്യിച്ചയ്ക്ക് ജലരാജ പട്ടം
5 years ago ..

    ചെറുവത്തൂര്‍: തിരുവോണം, അവിട്ടം ദിനങ്ങളിലായി കിഴക്കേമുറി വിക്ടര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിച്ച മലബാര്‍ ജലോത്സവം കാഴ്ചക്കാരില്‍ ആവേശം നിറച്ചു . മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷ ഭാഗമായാണ് മലബാര്‍ ജലോത്സവം സംഘടിപ്പിച്ചത്.
    25 പേര്‍ തുഴയും വിഭാഗത്തിലെ വിജയം തുഴഞ്ഞെടുത്ത എ കെ ജി മയ്യിച്ചയ്ക്ക് ജലരാജ പട്ടം. എ കെ ജി പോടോതുരുത്തിക്കാണ് രണ്ടാം സ്ഥാനം. കൃഷ്ണപിള്ള കാവുംചിറ മൂന്നാമതെത്തി. 15 പേര്‍ തുഴയും വിഭാഗത്തില്‍ കൃഷ്ണപ്പിള്ള കാവുംചിറ ഒന്നാമതെത്തി. എ കെ ജി മയിച്ച രണ്ടാം സ്ഥാനവും, എ കെ ജി പോടോതുരുത്തി മൂന്നാം സ്ഥാനവും നേടി. ഒരാള്‍ തുഴയും മത്സരത്തില്‍ ബിജു ചെമ്മാക്കര ഒന്നാംസ്ഥാനവും, രാജന്‍ അഴിത്തല രണ്ടാം സ്ഥാനവും നേടി. ജലോത്സവത്തിനു കൊഴുപ്പേകാന്‍ ട്രാക്ക് ഗാനമേളയും ഒരുക്കിയിരുന്നു. അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് ജലോത്സവം ഉദ്ഘാടനം ചെയ്തു . കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു .സിനിമ സീരിയല്‍ താരം അനു ജോസഫ് മുഖ്യാതിഥിയായിരുന്നു . വി ഗൌരി, കെ നാരായണന്‍, മുകേഷ് ബാലകൃഷ്ണന്‍, എ വി വിനോദ് കുമാര്‍ പി വി അസ്ലം, ടി വി കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചന്തേര എസ് ഐ പി ആര്‍ മനോജ്‌ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സി കാര്‍ത്ത്യായനി അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി വി കൃഷ്ണന്‍, ടി സി അബ്ദുള്‍ റഹ്മാന്‍, വി വി ഭാസ്കരന്‍, എം പവിത്രന്‍ എന്നിവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..