home
Total Visiters: 
സഹപാഠികളുടെ ഒത്തുചേരലില്‍ ഓര്‍മ്മകളുടെ സുഗന്ധം നിറഞ്ഞു
5 years ago ..

    ചെറുവത്തൂര്‍: പഠനത്തിനു ശേഷം ജീവിതത്തിന്റെ പലവഴികളിലെക്ക് വേര്‍പിരിഞ്ഞ സഹപാഠികള്‍ ഒത്തുചേര്‍ന്നപ്പോള്‍ ഓര്‍മ്മകളുടെ സുഗന്ധം നിറഞ്ഞു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1991-92 വര്‍ഷത്തെ എസ് എസ് എല്‍ സി പഠിതാക്കളാണ്‌ കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുചേര്‍ന്നത്. പഠിതാക്കളുടെ കൂട്ടായ്മയായ നെസ്റ്റ് ആണ് ഇത്തരത്തിലൊരു കൂടിച്ചേരലിന് അവസരമൊരുക്കിയത്. ഇരുപത്തി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിച്ചേരല്‍ എല്ലാവര്‍ക്കും മറക്കാനാവാത്ത അനുഭവമായി. കാലിക്കടവ് കരക്കക്കാവ് ഓഡിറ്റൊറിയത്തില്‍ നടന്ന കുടുംബസംഗമം എം ജി യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാന്‍സലര്‍ ഡോ:ഷീന ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പി പി സന്ദീപ്‌ അധ്യക്ഷത വഹിച്ചു. അന്ന് വിദ്യാലയത്തില്‍ ഉണ്ടായിരുന്ന പതിനെട്ട് അധ്യാപകരെ ചടങ്ങില്‍ എസ് എസ് എ പ്രോജക്റ്റ് ഡയരക്ടര്‍ ഡോ:എം ബാലന്‍ ആദരിച്ചു. കെ സലിം, ടി വി സുഷമ എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും, ഓണസദ്യയും നടന്നു.
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..