home
Total Visiters: 
ഒയലിച്ച-കവിതാ സമാഹാരം പ്രകാശനം ചെയ്തു
5 years ago ..
കാലിക്കടവ്: പ്രസാദ് കണ്ണോത്തിന്റെ പ്രഥമ കവിതാ സമാഹാരം ഒയലിച്ച പ്രകാശനം ചെയ്തു. ഉദിനൂര്‍ എകെജി കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കവി പവിത്രന്‍ തീക്കുനി ഒയലിച്ചയുടെ പ്രകാശനം നിര്‍വഹിച്ചു. ഡോ വി.പി.പി മുസ്തഫ ഏറ്റുവാങ്ങി. പ്രകാശന്‍ കരിവെള്ളൂര്‍ പുസ്തക പരിചയം നടത്തി. സി.എം വിനയചന്ദ്രന്‍, എ.വി സന്തോഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ സുമതി മാടക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.ബാലകൃഷ്ണന്‍ സ്വാഗതവും പി.അജിത് കുമാര്‍ നന്ദിയും പറഞ്ഞു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..