home
Total Visiters: 
വനം രക്തസാക്ഷി ദിനം;റാലി സംഘടിപ്പിച്ചു
5 years ago ..

    കാലിക്കടവ്; പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമായി പിലിക്കോട് ഗവ;ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വനം രക്തസാക്ഷി ദിനാചരണം. ജില്ലാ വനം വകുപ്പ്, സ്കൂള്‍ നാഷണല്‍ സര്‍വീസ് യൂണിറ്റ്, ഭൂമിത്ര സേന എന്നിവയുടെ നേതൃത്വത്തിലാണ് വനം രക്തസാക്ഷി ദിനാചരണവും റാലിയും സംഘടിപ്പിച്ചത്. 1730 ലാണ് രാജസ്ഥാനിലെ ബിഷനോയ് വിഭാഗത്തില്‍ പെട്ട 363 സ്ത്രീകള്‍ മരങ്ങള്‍ സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്തത്. കഴിഞ്ഞ വര്‍ഷം മുതലാണ്‌ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനായി സെപ്റ്റംബര്‍ പതിനൊന്നിന് വനം രക്തസാക്ഷി ദിനാചരണം ആരംഭിച്ചത്. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും ആരംഭിച്ച റാലി അസിസ്റ്റന്റ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ അബ്ദുള്‍ നാസര്‍ കെ കെ പി ഉദ്ഘാടനം ചെയ്തു. കെ മനോജ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ ജയചന്ദ്രന്‍, വിനു, സുനില്‍ കുമാര്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു. കാലിക്കടവിലേക്ക് നടന്ന റാലിയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..