home
Total Visiters: 
അടിസ്ഥാന സൌകര്യങ്ങളില്ലാതെ ചന്തേര റെയില്‍വേ സ്റ്റേഷന്‍
5 years ago ..

    ചെറുവത്തൂര്‍: മലബാറിലെ ഏറ്റവും പഴക്കം ചെന്ന റെയില്‍വേ സ്റ്റെഷനുകളില്‍ ഒന്നാണ് ചന്തേര. എന്നാല്‍ അടിസ്ഥാന സൌകര്യങ്ങളോ,ദീര്‍ഘ ദൂര വണ്ടികള്‍ക്ക് സ്റ്റൊപ്പോ ഇല്ലാത്തതിനാല്‍ അവഗണനയുടെ പാളത്തിലാണ് ഇന്നും ഈ സ്റ്റേഷന്‍. പ്ലാറ്റ് ഫോമിന്റെ ഉയരക്കുറവും, വൈദ്യുതീകരണം നടക്കാത്തതും സ്റ്റേഷനില്‍ അപകട കെണിയൊരുക്കുന്നു. രാത്രികാലത്ത് വെളിച്ചമില്ലാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വീണു പരിക്കേല്‍ക്കുന്നതും പതിവാവുകയാണ് കഴിഞ്ഞ ദിവസം ട്രെയിനിറങ്ങുമ്പോള്‍ വീണ് വിദ്യാര്‍ഥിനിക്ക് സാരമായി പരിക്കേറ്റിരുന്നു. ചന്തേര പടിഞ്ഞാറെക്കരയിലെ ടി പി ഉഷയുടെ മകള്‍ ടി പി ജ്യോതിഷ (22)യ്ക്കാണ് പരിക്കേറ്റത്. പ്ലാറ്റ് ഫോമിന്റെ ഉയരക്കുറവ് കാരണം ഇവിടെ യാത്രക്കാര്‍ ട്രെയിന്‍ കയറാനും ഇറങ്ങാനും അനുഭവിക്കുന്ന വിഷമം ചെറുതല്ല. പ്രായം ചെന്നവരാണ് ഏറെ വിഷമിക്കുന്നത്. പ്ലാറ്റ് ഫോമിനു മേല്‍ക്കൂരയോ, യാത്രക്കാര്‍ക്കുള്ള ശൌചാലയമോ ഇവിടെയില്ല. അതിനാല്‍ മഴക്കാലമായാല്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ഏറെയാണ്‌. അടിസ്ഥാന സൌകര്യങ്ങളില്‍ മാത്രമല്ല ട്രെയിനുകളുടെ സ്റ്റോപ്പിന്റെ കാര്യത്തിലും ചന്തേരയ്ക്ക് അവഗണന തന്നെ. രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. പിലിക്കോട്,കരിവെള്ളൂര്‍ -പെരളം, പടന്ന പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് ഈ സ്റ്റേഷനെ പ്രധാനമായും ആശ്രയിക്കുന്നത്. പലതവണ അധികൃതര്‍ക്ക് മുമ്പില്‍ ഈ പ്രശ്നങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും പ്രശ്ന പരിഹാരം മാത്രം ഉണ്ടാകുന്നില്ല.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..