home
Total Visiters: 
കല്ല് തെറിച്ച് ഓടിക്കാണ്ടിരുന്ന ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു
5 years ago ..
കാലിക്കടവ്:തകര്‍ന്ന റോഡിലൂടെയുള്ള യാത്രക്കിടെ കല്ല് തെറിച്ച് ഓടിക്കാണ്ടിരുന്ന ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. ഇന്നലെ രാവിലെ കാലിക്കടവ് തൃക്കരിപ്പൂര്‍ പൊതുമരാമത്ത് റോഡില്‍ നടക്കാവ് കൊവ്വല്‍ മുണ്ട്യക്ക് സമീപമാണ് അപകടമുണ്ടയത്. ചെറുവത്തൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന മേനക ബസ്സിന്റെ ഗ്ലാസാണ് തകര്‍ന്നത്. എതിര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന വാഹനത്തിന്റെ ടയര്‍ കല്ലിന് മുകളില്‍ കയറിയപ്പോള്‍ തെറിച്ചതാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ ഭാഗങ്ങളില്‍ റോഡ് തകര്‍ന്നത് വാഹന യാത്ര ഏറെ ദുരിതമായിരിക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി കുഴികളടച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമുണ്ട്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..