home
Total Visiters: 
ഓസോണിനെ അടുത്തറിഞ്ഞ്‌ കുട്ടികള്‍
5 years ago ..

    കാലിക്കടവ്: ആകാശത്തെയും അന്തരീക്ഷത്തെയും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയുമായി പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു വന്ന ഓസോണ്‍ ദിനാചരണ പരിപാടികള്‍ക്ക് സമാപനം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ഓസോണ്‍ സംരക്ഷണ റാലി, പോസ്റ്റര്‍ പ്രദര്‍ശനം, ക്വിസ് മത്സരം, ലഘുനാടകങ്ങള്‍, സെമിനാറുകള്‍ എന്നിവ നടന്നു. സമാപനയോഗം പ്രൊഫ:എം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം പ്രസന്ന കുമാരി, കെ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു
   
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..