home
Total Visiters: 
ആസ്വാദക മനം കവര്‍ന്ന് രാമാനുചരിതം തുള്ളല്‍
5 years ago ..

    ചെറുവത്തൂര്‍: തുള്ളലിന്റെ വളര്‍ത്തച്ഛന്‍ മലബാര്‍ വി രാമന്‍ നായര്‍ക്ക് ജന്മനാടിന്റെ സ്മരണാഞ്ജലി. കുട്ടമത്ത് മലബാര്‍ വി രാമന്‍ നായര്‍ സ്മാരക ഗ്രന്ഥാലയമാണ് അന്‍പത്തിയഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ രാമന്‍ നായര്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ചലച്ചിത്ര -സീരിയല്‍ താരം സ്നേഹ ശ്രീകുമാര്‍ അവതരിപ്പിച്ചു രാമാനുചരിതം തുള്ളല്‍ ആസ്വാദക പ്രശംസ പിടിച്ചു പറ്റി. മലബാര്‍ വി രാമന്‍ നായരുടെ സഹോദരന്റെ മകനായ കലാമണ്ഡലം പ്രഭാകരന്റെ ശിഷ്യയാണ്‌ സ്നേഹ. കലാമണ്ഡലം പ്രഭാകരനും, മകന്‍ പ്രവീണുമായിരുന്നു പിന്നണിയില്‍. കണ്ണൂര്‍ -കാസര്‍ഗോഡ്‌ ജില്ലകളിലെ തുള്ളല്‍ കലാകാര സംഗമവും നടന്നു. ഇരുപത് കലാകാരന്‍മാര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഒത്തുചേര്‍ന്നു. ഡോ: ആര്‍ സി കരിപ്പത്ത് അനുസ്മരണ പ്രഭാഷണം നടത്തി. സ്നേഹ ശ്രീകുമാര്‍ സംഗമദീപം തെളിയിച്ചു. ടി സതീഷ്‌ ബാബു അധ്യക്ഷത വഹിച്ചു. പി വി കുഞ്ഞികൃഷ്ണപൊതുവാള്‍, കലാമണ്ഡലം സുകുമാരന്‍
    , കലാമണ്ഡലം പ്രഭാകരന്‍, പി വി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..