home
Total Visiters: 
വരവായി വിദ്യാലയങ്ങളില്‍ മേളകളുടെ മേളമുയരും കാലം
5 years ago ..

    കാലിക്കടവ്: കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകള്‍ സമ്മേളിക്കുന്ന മേളകള്‍ക്ക് ഒരുക്കങ്ങള്‍ സജീവമായി തുടങ്ങി. ഉപജില്ലാതല സ്കൂള്‍ മേളകള്‍ ഒക്ടോബര്‍ രണ്ടാം വാരത്തോടെ ആരംഭിക്കും. ശാസ്ത്രോത്സവങ്ങളിലൂടെയാണ് മിക്ക ഉപജില്ലകളിലും മേളകള്‍ക്ക് തുടക്കം കുറിക്കുന്നത്. തീയ്യതികളും സ്ഥലങ്ങളും മുന്‍കൂട്ടി തീരുമാനിച്ചതിനാല്‍ മേള നടത്തിപ്പിനെ ചൊല്ലി ആശങ്കകളും അനിശ്ചിതത്വങ്ങളും ഇത്തവണയില്ല . വരുന്ന മൂന്നു വര്‍ഷക്കാലത്തെ മേളകളുടെ തീയ്യതികള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന രീതിയാണ് മിക്ക ഉപജില്ലകളും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പരാതികളും പരിഭവങ്ങളും ഇല്ലാതെ മേളകള്‍ നടത്തി തീര്‍ക്കാന്‍ നേരത്തെ തന്നെ സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നടത്തിപ്പുമായി ബന്ധപ്പെട്ട് വന്‍സാമ്പത്തിക ബാധ്യത വന്നു ചേരുന്നതിനാല്‍ സ്കൂള്‍ ഉപജില്ലാ കലോത്സവങ്ങള്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്ത സ്ഥിതിയാണ് രണ്ടു വര്‍ഷം മുമ്പ് വരെ ഉണ്ടായിരുന്നത്. ആരും ഏറ്റെടുക്കാന്‍ ഇല്ലാത്തിനാല്‍ പൊതുസ്ഥലത്ത് കലോത്സവം നടത്തിയ സംഭവം പോലും ഉണ്ടായിരുന്നു. ഉപജില്ലാ മേളകളുടെ നടത്തിപ്പിനായി തുച്ഛമായ തുക മാത്രമാണ് അധികൃതരില്‍ നിന്നും സംഘാടകര്‍ക്ക് ലഭിക്കുന്നത്. കുട്ടികളില്‍ നിന്നും സമാഹരിക്കുന്ന തുകയുടെ വിഹിതമാണ് ഓരോ മേളകള്‍ക്കായി വിഭജിച്ചു നല്‍കുന്നത്. ഇതിനൊപ്പം പൊതുജനങ്ങളില്‍ നിന്നും പണം പിരിച്ചെടുത്താണ് ഏറ്റെടുക്കുന്ന വിദ്യാലയങ്ങള്‍ മേളകള്‍ നടത്തി തീര്‍ക്കുന്നത്. അവസാന നിമിഷം മാത്രം മേളകളുടെ സ്ഥലം തീരുമാനിക്കുന്ന രീതിയായിരുന്നു രണ്ടുവര്‍ഷം മുമ്പ് വരെ ഉണ്ടായിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ സാമ്പത്തിക സമാഹരണം നടത്താന്‍ കഴിയാത്തതായിരുന്നു പല വിദ്യാലയങ്ങളെയും മേളയുടെ നടത്തിപ്പില്‍ നിന്നും പിന്നോട്ട് വലിച്ചത്. ഈ പ്രശ്നമാണ് ഇപ്പോള്‍ ഒരു പരിധി വരെയെങ്കിലും പരിഹരിച്ചിരിക്കുന്നത്. സ്കൂള്‍ തല മേളകള്‍ക്കായി കുട്ടികള്‍ നേരത്തെ തന്നെ പരിശീലനം തുടങ്ങിക്കഴിഞ്ഞു. നവംബര്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാകുന്ന തരത്തിലാണ് ഉപജില്ലാ മേളകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവം ഉദിനൂരിലും, ശാസ്ത്രമേള കൈക്കോട്ട് കടവിലും, വിദ്യാരംഗം സാഹിത്യോത്സവം കൈതക്കാടും,കായിക മേള പടന്നയിലും നടക്കും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..