home
Total Visiters: 
പൊള്ളപ്പൊയില്‍ സ്കൂളില്‍ പിറന്നാള്‍ മരം
5 years ago ..
കാലിക്കടവ്: പൊള്ളപ്പൊയില്‍ എഎല്‍പി സ്കൂളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്തോടെ പിറന്നാള്‍ മരം പരിപാടിക്ക് തുടക്കം. പരിസര ശുചിത്വം ഉറപ്പുവരുത്തുക, പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ മിഠായികള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ പിറന്നാള്‍ ദിനത്തില്‍ ഒഴിവാക്കുക, പിറന്നാള്‍ ദിനത്തില്‍ മരം നട്ടുപിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഓരോ കുട്ടികളും പിറന്നാള്‍ ദിനത്തില്‍ ഒരു മരം നടും. സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യും. ഒന്നാംക്ലാസ് വിദ്യാര്‍ഥിനി എം വി നിവേദിത പിറന്നാള്‍ മരംനട്ട് ഉദ്ഘാടനം ചെയ്തു. നിവേദിതയില്‍നിന്ന് പ്രധാനാധ്യാപകന്‍ കെ സുധാകരന്‍ പുസ്തകം ഏറ്റുവാങ്ങി. ടി വി സുഗതകുമാരി, കെ പി ബാലാമണി, കെ വി ലക്ഷ്മിക്കുട്ടി, പി ഷാഹുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..