home
Total Visiters: 
ടയറുകള്‍ വലിച്ചെറിയല്ലേ;ചെടിനടാം,പച്ചക്കറി വളര്‍ത്താം
5 years ago ..

    കാലിക്കടവ്: വലിച്ചെറിഞ്ഞ് കൊതുകുകള്‍ വളരാനുള്ള ഇടമാക്കാതെ ടയറുകളുടെ വേറിട്ടൊരു പുനരുപയോഗ സാധ്യതയുമായി ഓട്ടോഡ്രൈവര്‍ സ്കൂള്‍ മുറ്റത്ത്. കരിവെള്ളൂര്‍ പെരളത്തെ സുരേന്ദ്രനാണ് ടയറുകളില്‍ ചെടിവളര്‍ത്താനുള്ള വിദ്യയുമായി പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെത്തിയത്. പ്രത്യേകതരത്തില്‍ മുറിച്ചെടുത്ത് അതിനു നിറം പകര്‍ന്നാണ് ടയറുകളെ ചെടിച്ചട്ടികള്‍ക്ക് പകരമാക്കുന്നത്. ചെറിയ ചെടികള്‍ മാത്രമല്ല വാഴകള്‍ വരെ ഇതില്‍ നട്ടുവളര്‍ത്താമെന്ന് ഇദ്ദേഹം തെളിയിച്ചു കഴിഞ്ഞു. മട്ടുപ്പാവ് കൃഷിക്ക് ചാക്കുകളെക്കാള്‍ അനുയോജ്യമാണ് ടയര്‍ രീതിയെന്ന് സുരേന്ദ്രന്‍ പറയുന്നു. സ്കൂള്‍ ഹരിത സേനയുടെ ആഭിമൂഖ്യത്തില്‍ കുട്ടികളെയും നിര്‍മ്മാണരീതി പരിശീലിപ്പിച്ചു. സ്കൂള്‍ മുറ്റത്ത് പത്തോളം ചെടികള്‍ ഇതില്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. പരിശീലന പരിപാടി സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം പ്രസന്ന കുമാരി സുരേന്ദ്രന് ഉപഹാരം നല്‍കി. കെ ജയചന്ദ്രന്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..