home
Total Visiters: 
പ്രവൃത്തി പരിചയ പഠന ശില്പശാല സംഘടിപ്പിച്ചു
5 years ago ..

    ചെറുവത്തൂര്‍: ഡയറ്റ്, ചെറുവത്തൂർ ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബ് അസോസിയേഷൻ എന്നിവയുടെ ആഭിമൂഖ്യത്തില്‍ ഏകദിന അധ്യാപക പരിശീലനവും ,ശില്പശാലയും സംഘടിപ്പിച്ചു.
    ചന്തേര ഗവ:യു പി സ്കൂളില്‍ നടന്ന പരിശീലന പരിപാടി ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ: പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി എം രാമനാഥന്‍ പരിശീലന പരിപാടി വിശദീകരിച്ചു. കെ സുജാത,പി രാജന്‍, എ അനില്‍ കുമാര്‍, കെ പി ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.ക്ലാസ് റൂം പഠനത്തിൽ പ്രവൃത്തി പരിചയ പഠനത്തിനുള്ള സാധ്യതകൾ പരിചയപ്പെടുത്തല്‍ , പ്രവൃത്തി പരിചയ മേളയുടെ തയ്യാറെടുപ്പിനുള്ള ആസൂത്രണം എന്നിവ നടന്നു. മെറ്റല്‍ എന്‍ഗ്രേവിംഗ്, വെജിറ്റബിള്‍ പ്രിന്റിംഗ്, ബീഡ്സ് വര്‍ക്ക് എന്നിവയില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. പ്രമോദ് അടുത്തില, കെ ആര്‍ ഷാജി, കെ ഭാര്‍ഗവി കുട്ടി, സപ്ന ടി പി എന്നിവര്‍ പരിശീലനം നല്‍കി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..