home
Total Visiters: 
കോറസ് കലാസമിതി നാടക മത്സരം;സംഘാടക സമിതിയായി
5 years ago ..
കാലിക്കടവ് : സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിന് മാണിയാട്ട് ഒരുങ്ങുന്നു. മാണിയാട്ട് കോറസ് കലാസമിതി ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് എന്‍ എന്‍ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിനു സംഘാടക സമിതിയായി. നവംബര്‍ 14 മുതല്‍ 21 വരെയാണ് നാടകോത്സവം നടക്കുക. സംഘാടക സമിതി രൂപീകരണയോഗം വാസു ചോറോട് ഉദ്ഘാടനം ചെയ്തു. അനേഷ് പി വി അധ്യക്ഷത വഹിച്ചു. കെ കുമാരന്‍, പി നാരായണന്‍, ടി വി ബാലന്‍, ടി വി നന്ദകുമാര്‍,ഗംഗന്‍ ആയിറ്റി തുടങ്ങിയവര്‍ സംസാരിച്ചു. എം വി കോമന്‍ നമ്പ്യാര്‍ ചെയര്‍മാനും, എ വി ദാമോദരന്‍ വര്‍ക്കിംഗ് ചെയര്‍മനുമാണ്. ടി വി ബാലനാണ് ജനറല്‍ കണ്‍വീനര്‍ . നാടകോത്സവത്തില്‍ എന്‍ എന്‍ പിള്ളയുടെ മകന്‍ വിജയരാഘവന്‍, നടന്‍ കെ എ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..