home
Total Visiters: 
മദ്യവിപത്തിനെതിരെ ബോധവത്കരണ നാടകമൊരുങ്ങി
5 years ago ..
കാലിക്കടവ്: മദ്യവിപത്തിനെതിരെ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രവര്‍ത്തകരുടെ ബോധവത്കരണ നാടകം ഒരുങ്ങി. പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രവര്‍ത്തകരാണ് മുഖം മൂടികള്‍ ഉണ്ടാകുന്നത് എന്ന തെരുവ് നാടകവുമായി ജനങ്ങള്‍ക്കരികില്‍ എത്തുന്നത്. മദ്യത്തിന് അടിമയായി തെരുവ് നായ്ക്കള്‍ കടിച്ചു കീറി മുഖം നഷ്ടമായ അലോഷ്യസ് എന്ന കഥാപാത്രത്തിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. മദ്യം സമൂഹത്തിലും, കുടുംബങ്ങളിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളിലൂടെ പുരോഗമിക്കുന്ന നാടകം മദ്യനിരോധനം നാളെയുടെ നന്മയ്ക്ക് എന്ന സന്ദേശവുമായാണ് അവസാനിക്കുന്നത്. നാല്‍പ്പത് മിനുട്ട് ദൈര്‍ഘ്യമുള്ള നാടകത്തിന്റെ രചനയും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അനില്‍ നടക്കാവാണ്. പി കെ രഘുനാഥ്‌, സന്തോഷ്‌ കുമാര്‍, പി ഗോപാലകൃഷ്ണന്‍, പ്രേമലത, എ വി ബാബു, വിനോദ് കുമാര്‍ ടി വി, ദിനകര്‍ ലാല്‍, എ വി രാജന്‍, ഗായത്രി എന്നിവരാണ് നാടകത്തില്‍ വേഷമിടുന്നത്. ഒക്ടോബര്‍ മൂന്നിന് കാഞ്ഞങ്ങാട് നിന്നും ആരംഭിക്കുന്ന മദ്യബോധവത്കരണ റാലിയില്‍ വിവിധ കേന്ദ്രങ്ങളില്‍ നാടകം അവതരിപ്പിക്കും. എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. രാവിലെ 9.30 ന് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ടി സിദ്ദിഖ് ഫ്ലാഗ് ഓഫ് ചെയ്യും. വൈകീട്ട് കാലിക്കടവില്‍ സമാപിക്കും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..