home
Total Visiters: 
ഉത്തര മലബാര്‍ ജലോത്സവത്തിന് ഒരുക്കങ്ങളായി
5 years ago ..

    ചെറുവത്തൂര്‍: ഒക്ടോബര്‍ രണ്ടിന് തേജസ്വിനിയില്‍ കാര്യങ്കോട് നടക്കുന്ന ഉത്തരമലബാര്‍ ജലോത്സവത്തിന് ഒരുക്കങ്ങളായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, ജനകീയ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ കാസര്‍ഗോഡ്‌ ജില്ലകളില്‍ നിന്നുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ മഹാത്മാഗാന്ധി എവര്‍റോളിംഗ് ട്രോഫി, ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സ്ഥിരം ട്രോഫികള്‍, ക്യാഷ് അവാര്‍ഡുകള്‍ എന്നിവ വിജയികള്‍ക്ക് ലഭിക്കും. 25 പേര്‍ തുഴയും വിഭാഗത്തിലെ വിജയികള്‍ക്കാണ് ഇത്തവണ ആദ്യമായി ഏര്‍പ്പെടുത്തിയ മഹാത്മാഗാന്ധി ട്രോഫി സമ്മാനമായി നല്‍കുക. വിജയികള്‍ക്കുള്ള സമ്മാനതുകയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. വള്ളം കളി, ജലഘോഷയാത്ര, വെടിക്കെട്ട്‌ എന്നിവ ജലോത്സവത്തിന്റെ മാറ്റുകൂട്ടും. 25, 15 പേര്‍ തുഴയും വിഭാഗങ്ങളിലാണ് തുഴച്ചില്‍ മത്സരം നടക്കുക. നെഹ്‌റു ട്രോഫി വള്ളംകളിയുടെ വിവരണക്കാരായ വി വി ഗ്രിഗറി, ജോസ് ഇളംകുളം എന്നിവരും ജലോത്സവത്തിന് എത്തും. ഉച്ചയ്ക്ക് രണ്ടിന് ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിചന്ദ്ര നായിക് ഫ്ലാഗ് ഓഫ് ചെയ്യും. ആദ്യ ജലോത്സവത്തിന് നേതൃത്വം നല്‍കിയ ടി കുഞ്ഞിരാമന്‍ മാസ്റ്ററെ ആദരിക്കും. സമാപന സമ്മേളനം ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. പി ബി അബ്ദുറസാഖ് എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ മുഹമ്മദ്‌ സഗീര്‍ സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ, ടി വി ഗോവിന്ദന്‍, സി കാര്‍ത്യായനി, കെ കെ രാജേന്ദ്രന്‍, ടി വി കണ്ണന്‍, ലത്തീഫ് നീലഗിരി, എം പി പത്മനാഭന്‍, എ അമ്പൂഞ്ഞി, കെ ജനാര്‍ദനന്‍,വെങ്ങാട്ടു കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..