home
Total Visiters: 
വയല്‍ക്കരയുടെ ചുരുളന്‍ വള്ളം നീറ്റിലിറങ്ങി
5 years ago ..

    ചെറുവത്തൂര്‍: ജലോത്സവങ്ങളില്‍ വിജയത്തുഴയെറിയാന്‍ മയ്യിച്ച വയല്‍ക്കരയ്ക്ക് പുതിയ ചുരുളന്‍ വള്ളം. വള്ളംകളിയുടെ നാടായ ആലപ്പുഴയില്‍ നിന്നാണ് പുതിയവള്ളം പണികഴിപ്പിച്ചത്. ആറുലക്ഷത്തോളം രൂപയാണ് നിര്‍മ്മാണചെലവ്. കഴിഞ്ഞ വര്‍ഷം പുതിയ വള്ളമിറക്കിയിരുന്നുവെങ്കിലും നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം തുഴച്ചില്‍ വിജയം കണ്ടില്ല. ഇതേതുടര്‍ന്നാണ്‌ പുതിയ വള്ളം നിര്‍മ്മിച്ചത്. ഉത്സവ പ്രതീതി നിറഞ്ഞ അന്തരീക്ഷത്തില്‍ പുതിയവള്ളം നീരണിഞ്ഞു. ചന്തേര എസ് ഐ. പി ആര്‍ മനോജ്‌ ഫ്ലാഗ് ഓഫ് ചെയ്തു. സീമ രാജേഷ് തുഴ കൈമാറി. മാമൂനി മഹേഷ്‌ അധ്യക്ഷത വഹിച്ചു. എം പി പത്മനാഭന്‍, പാലത്തെര കുഞ്ഞിക്കണ്ണന്‍, ഇ ടി രവീന്ദ്രന്‍, മല്ലക്കര ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ രണ്ടിന് കാര്യങ്കോട് നടക്കുന്ന ഉത്തരമലബാര്‍ ജലോത്സവത്തില്‍ വയല്‍ക്കരയുടെ ചുരുളന്‍ വള്ളം ആദ്യമായി മത്സരത്തിനിറങ്ങും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..