home
Total Visiters: 
ആവേശത്തിരയിളക്കി ഉത്തരമലബാര്‍ ജലോത്സവം
5 years ago ..

    ചെറുവത്തൂര്‍: മുഴുവന്‍ ടീമുകളും ചുരുളന്‍ വള്ളത്തില്‍ ആവേശത്തുഴയെരിഞ്ഞപ്പോള്‍ പ്രാഥമിക റൌണ്ട് മുതല്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടമായി. 25 പേര്‍ തുഴയും വിഭാഗത്തില്‍ രണ്ടുടീമുകള്‍ ഒപ്പത്തിനോപ്പം തുഴഞ്ഞെത്തിയപ്പോള്‍ വിജയികളെ പ്രഖ്യാപിക്കുന്നതും മാറ്റിവയ്ക്കേണ്ടി വന്നു. എ കെ ജി മയ്യിച്ചയും, എ കെ ജി പോടോതുരുത്തിയുമാണ് ഒരുമിച്ച് തുഴഞ്ഞെത്തിയത്. ഈ വിഭാഗത്തിലെ ഒന്നാംസ്ഥാനക്കാരാണ് തേജസ്വിനിയിലെ ജലരാജാക്കന്മാര്‍. വിശദമായ പരിശോധനയ്ക്ക് ശേഷം വെള്ളിയായ്ഴ്ച്ച മാത്രമേ വിജയികളെ പ്രഖ്യാപിക്കൂ. 15 പേര്‍ തുഴയും വിഭാഗത്തില്‍ കൃഷ്ണപ്പിള്ള കാവുംചിറ വിജയത്തിലേക്ക് തുഴഎറിഞ്ഞു. എ കെ ജി പോടോതുരുത്തിയാണ് ഈ വിഭാഗത്തിലെ രണ്ടാം സ്ഥാനക്കാര്‍. വള്ളംകളിക്കൊപ്പം നടന്ന ജലഘോഷയാത്രയും കാഴ്ചക്കാരുടെ മനംകവര്‍ന്നു. ആനുകാലിക വിഷയങ്ങളാണ് മിക്കടീമുകളും പ്ലോട്ടുകളിലൂടെ അവതരിപ്പിച്ചത്. ഈ വിഭാഗത്തില്‍ ന്യൂ ജോളികുണ്ടുപടന്ന ഒന്നാം സ്ഥാനം നേടി. ഗുരു അഡ്വട്ടൈസെഴ്സ് നീലേശ്വരം രണ്ടാം സ്ഥാനം നേടി . ആയിരങ്ങളാണ് തേജസ്വിനിയുടെ ഇരുകരകളിലുമായി ജലോത്സവം വീക്ഷിക്കാന്‍ ഒഴുകിയെത്തിയത്. .
    ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍,ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജലോത്സവം. ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു . കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. . വി ഗൌരി, സി കാര്‍ത്യായനി, കെ വെളുത്തമ്പു, എം സി ഖമറുട്ടീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിചന്ദ്ര നായിക് ഫ്ലാഗ് ഓഫ് ചെയ്തു. പതിവില്‍ നിന്നും വ്യത്യസ്തമായി മുഴുവന്‍ ടീമുകളും മത്സരം ആരംഭിക്കുന്നതിനു മുന്നോടിയായി ഉദ്ഘാടനവേദിക്ക് മുന്നില്‍ അണിനിരന്നു കൊണ്ടായിരുന്നു ഇത്തവണത്തെ ഫ്ലാഗ് ഓഫ്. തേജസ്വിനിയിലെ ആദ്യ ജലോത്സവത്തിന്റെ സംഘാടകനായ ടി കുഞ്ഞിരാമന്‍ മാസ്റ്ററെ ഉദ്ഘാടനവേദിയില്‍ ആദരിക്കുകയും ചെയ്തു. 1958 ല്‍ വള്ളം കളി സംഘടിപ്പിച്ചതിന്റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചു.
    നെഹ്‌റുട്രോഫി വള്ളം കളിയുടെ വിവരണക്കാരായ ഗ്രിഗറി, ജോസ് ഇളംകുളം എന്നിവര്‍ ഇത്തവണയും ജലോത്സവ വിവരണത്തിന് എത്തിയിരുന്നു. വഞ്ചിപ്പാട്ട് പാടിയും വാക്ക്ചാതുരി കൊണ്ടും ഇവര്‍ വള്ളംകളി വീക്ഷിക്കാനെത്തിയവരില്‍ ആവേശം നിറച്ചു. സംഘാടന മികവു കൊണ്ടും ഇത്തവണത്തെ ജലോത്സവം ശ്രദ്ധേയമായി. സമയക്രമം കൃത്യമായി പാലിച്ചുകൊണ്ടായിരുന്നു മത്സരങ്ങലെല്ലാം നടന്നത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..