home
Total Visiters: 
നാവില്‍ കുറിച്ചു ഹരിശ്രീ;അരിയിലെഴുതി ആദ്യാക്ഷരം
5 years ago ..

    കാലിക്കടവ്:അക്ഷര ലോകത്തേക്ക് പിച്ച വെച്ച് ആയിരക്കണക്കിന് കുരുന്നുകള്‍ വിജയദശമി ദിനത്തില്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും, സാംസ്കാരിക സ്ഥാപനങ്ങളിലുമെല്ലാം എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു. ആചാര്യന്‍മാര്‍ നാവിന്‍തുമ്പില്‍ സ്വര്‍ണമോതിരം കൊണ്ട് ഹരിശ്രീ കുറിച്ച ശേഷമാണ് അരിയി ലെഴുതിച്ചത്. മടിയില്‍ ചേര്‍ത്തിരുത്തി അരിമണിയിലെഴുതിച്ച് ആചാര്യന്‍മാര്‍ പിഞ്ചുവിരലുകളില്‍ അക്ഷരജ്യോതി പകര്‍ന്നു. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ നാല്‍പ്പത്തിയഞ്ചോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കാനെത്തി. പുളിമ്പയില്ലത്ത് സുരേഷ്നമ്പൂതിരി അക്ഷരമധുരം പകര്‍ന്നു നല്‍കി. വിജയദശമി ദിനത്തില്‍ ക്ഷേത്രങ്ങളിലെല്ലാം അഭൂതപൂര്‍വമായ ഭക്ത ജനത്തിരക്ക് അനുഭവപ്പെട്ടു. ദുര്‍ഗാഷ്ടമിനാളില്‍ പൂജയ്ക്ക് വെച്ച പുസ്തകങ്ങളും, ഉപകരണങ്ങളുമെല്ലാം മഹാനവമി പൂജയ്ക്ക് ശേഷം വിജയദശമി ദിനത്തില്‍ ചൈതന്യ സമ്പുഷ്ട്തയോടെ തിരിച്ചെടുത്തു. എച്ചിക്കുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രം, കുട്ടമത്ത് ഭഗവതി ക്ഷേത്രം,താഴത്തെ മട്ടലായി ശ്രീരാമ ക്ഷേത്രം,പലിയേരി ശ്രീ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടന്നു.
    ഫോട്ടോ ;രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഏഴുത്തിനിരുത്തല്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..