home
Total Visiters: 
പൂകൃഷിയില്‍ വിജയം നേടി കൃഷി ഓഫീസര്‍
5 years ago ..
ചെറുവത്തൂര്‍:കുടുംബകൃഷി വര്‍ഷത്തില്‍ കൃഷിഓഫീറുടെ കുടുംബത്തിന് പൂകൃഷിയില്‍ മികച്ചവിളവ്. ചെറുവത്തൂര്‍ കൃഷിഭവന്‍ കൃഷി ഓഫീസര്‍ വി കുഞ്ഞികൃഷ്ണനാണ് കുടുംബ കൂട്ടായ്മയില്‍ ചെണ്ടുമല്ലിയുടെ വസന്തം വിരിയിച്ചിരിക്കുന്നത്.
    ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ വീട്ടുവളപ്പില്‍ 25 സെന്റ്‌ സ്ഥലത്ത് വ്യത്യസ്ത നിറങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍ ആരുടെയും മനം കവരും. ഗുണ്ടല്‍പേട്ട് പോലുള്ള മറുനാടുകളെ ആശ്രയിക്കാതെ വ്യാവസായികാടിസ്ഥാനത്തില്‍ നാട്ടില്‍ പൂക്കള്‍ വിരിയിക്കാമെന്ന് തെളിയിക്കുകയാണ് മികച്ച കര്‍ഷകന്‍ കൂടിയായ ഈ കൃഷിഓഫീസര്‍. പ്രാദേശികമായി ശേഖരിച്ച വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. ജൂണ്‍ മാസത്തിലാണ് വിത്തിറക്കിയത്. കൃത്യമായി പരിപാലിച്ചപ്പോള്‍ ഓരോ ചെടിയും നന്നായി പൂത്തു. ഇക്കഴിഞ്ഞ നവരാത്രികാലത്ത് നല്ലരീതിയില്‍ പൂക്കള്‍ വിറ്റഴിക്കാനുമായി . ഈ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അടുത്ത ഓണക്കാലത്തേക്ക് കൂടുതല്‍ പേരെ പൂകൃഷിയില്‍ സജീവമാക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. പൂകൃഷി മാത്രമല്ല 65 സെന്ററില്‍ കരനെല്ലും , വാഴയും കൂടി കുഞ്ഞികൃഷ്ണനും കുടുംബവും കൃഷി ചെയ്തുവരുന്നു. ഭാര്യ രജനി, മക്കളായ രണ്‍ധീര്‍, ജനി എന്നിവരും കൃഷിയിടത്തില്‍ സജീവമാണ്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..