home
Total Visiters: 
പിലിക്കോട് പഞ്ചായത്തില്‍ ക്രൈം മാപ്പിംഗ് തുടങ്ങി
5 years ago ..

    പിലിക്കോട് പഞ്ചായത്തില്‍ ക്രൈം മാപ്പിംഗ് തുടങ്ങി
    കാലിക്കടവ്: കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്രൈം മാപ്പിംഗ് പദ്ധതിക്ക് പിലിക്കോട് പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിക്കായി ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പഞ്ചായത്തുകളില്‍ ഒന്നാണിത്. പിലിക്കോട് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സി ഡി എസ് തല ക്രൈം മാപ്പിംഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍ പേഴ്സണ്‍ പി ശൈലജ അധ്യക്ഷത വഹിച്ചു. പി നബീസ, കെ ശ്യാമള, പി വി പ്രസന്ന, എം വി ബേബി തുടങ്ങിയവര്‍ സംസാരിച്ചു. എം കുഞ്ഞിരാമന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. രതീഷ്‌ അമ്പലത്തറ , ആശ, പ്രമീള , നിഷ ,പുഷ്പവേണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..