home
Total Visiters: 
സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം: സംഘാടകസമിതി ഓഫീസ് തുറന്നു
5 years ago ..
കാലിക്കടവ്: രമ്യ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നവംബര്‍ അഞ്ചു മുതല്‍ ഒമ്പതുവരെ കാലിക്കടവില്‍ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം സംഘടിപ്പിക്കും. നാടകോത്സവ നടത്തിപ്പിനുള്ള സംഘാടകസമിതി ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
    ഗ്രാമപ്പഞ്ചായത്തംഗം എം.വി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ശ്യാമള, സി.വി.അപ്പു, കെ.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എം.കെ.രാജശേഖരന്‍ സ്വാഗതവും എം.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..