home
Total Visiters: 
രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ സംസ്ഥാന കബഡി ഇന്ന് സമാപിക്കും
5 years ago ..

   
    ചെറുവത്തൂര്‍ (കാസര്‍ഗോഡ്‌ ): രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പിന് ചെറുവത്തൂര്‍ മയ്യിച്ചയില്‍ ഇന്ന്(ഞായര്‍ ) സമാപനമാകും. 14 ജില്ലകളില്‍ നിന്നുള്ള മുന്നൂറോളം കായിക താരങ്ങളാണ് മത്സരത്തിന് എത്തിയത്. ഇന്ത്യന്‍ കബഡി കോച്ച് ഇ ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.കോച്ച് ഇ ഭാസ്കരനെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍, സി കാര്‍ത്ത്യായനി, മുകേഷ് ബാലകൃഷ്ണന്‍, ടി രാജന്‍, സി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് എം അച്യുതന്‍ മാസ്റ്റര്‍ സ്വാഗതവും, സെക്രട്ടറി പി മധുസൂദനന്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ഇന്ന് രാവിലെ 11 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമള ദേവി ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ്‌ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനകീയ സംഘാടകസമിതിയാണ് മത്സരത്തിന് ആതിഥ്യമരുളുന്നത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..