home
Total Visiters: 
പടുവളത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്ക് തീപിടിച്ചു
5 years ago ..

    കാലിക്കടവ്:ദേശീയപാതയില്‍ പിലിക്കോട് പടുവളത്തില്‍ നിയന്ത്രണം വിട്ട ലോറി റോഡരികിലേക്ക് മറിഞ്ഞ് തീപിടിച്ചു. ലോറിയുടെ മുകള്‍ ഭാഗം വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ്‌ തീപ്പിടുത്തം ഉണ്ടായത്. ലോറിയില്‍ ഉണ്ടായിരുന്ന ഉഡുപ്പി സ്വദേശികളായ ഡ്രൈവര്‍ സാദത്ത്‌( 24), ക്ലീനര്‍ ജോണ്‍ (21 ) എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പടുവളം ബസ്റ്റോപ്പിനു സമീപമായിരുന്നു അപകടം. ഹുബ്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ കൂട്ടിയിടിക്കാതിരിക്കാന്‍ നാട്ടുകാരുടെയും,പോലീസ് ,ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തിയ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘം ഒരുമണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. ലോറി അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഒരുമണിക്കൂറോളം ദേശീയപാതയില്‍ ഗാതാഗതം സ്തംഭിച്ചു. ചന്തേര എസ് ഐ പി ആര്‍ മനോജ്‌, തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം കെ ശ്രീജിത്ത്‌,അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ വിജയകൃഷ്ണന്‍, ഹൈവേ പോലീസ് എസ് ഐ എ ജെ മാത്യു തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..