home
Total Visiters: 
ലോറി അപകടം;പിലിക്കോടിന് ആശങ്കയുടെ ഒരുമണിക്കൂര്‍
5 years ago ..

    കാലിക്കടവ്: പിലിക്കോട് പടുവളത്തില്‍ ഗ്യാസ് ടാങ്കറിന് തീപിടിച്ചെന്ന് അഭ്യൂഹം പരന്നത് പ്രദേശവാസികളെയും, യാത്രക്കാരെയും ഒരു മണിക്കൂര്‍ നേരം ഭീതിയിലാഴ്ത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് പടുവളത്തില്‍ റോഡരികിലേക്ക് മറിഞ്ഞ മത്സ്യ ലോറിക്ക് തീപിടിച്ചത്. എന്നാല്‍ അപകടത്തില്‍ പെട്ടത് ഗ്യാസ് ടാങ്കറാണെന്ന വാര്‍ത്തയാണ് നാടെങ്ങും പരന്നത്. അപകടം ഉണ്ടായതിന് തൊട്ടടുത്തുള്ള പിലിക്കോട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉടന്‍തന്നെ അവിടെ നിന്നും മാറ്റി. വാഹന ഗതാഗതവും നിലച്ചു . അപകടമുണ്ടായ സ്ഥലത്ത് നിന്നും പുകയുയര്‍ന്നത്തോടെ ആശങ്ക ഏറി. ഒരുമണിക്കൂറിനുശേഷമാണ് അപകടത്തില്‍ പെട്ടത് മത്സ്യലോറിയാണെന്ന വിവരം എല്ലാവരും അറിഞ്ഞത്.
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..