home
Total Visiters: 
നന്മയുടെ ഉറവയുണ്ട്;നമ്മുടെ കുഞ്ഞുമനസ്സുകളില്‍
5 years ago ..
ചെറുവത്തൂര്‍: കുരുന്നുമനസ്സുകളുടെ കാരുണ്യപ്രവാഹത്തില്‍ കൊടക്കാട് ഗവ: വെല്‍ഫേര്‍ യു.പി.സ്കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥി സ്വരാഗിന്റെ ചികിത്സ മുടക്കമില്ലാതെ നടക്കും. ചികിത്സയ്ക്കാവശ്യമായ 20 ലക്ഷം രൂപയില്‍ 16 ലക്ഷം രൂപ കുട്ടികളുടെ കൈകളിലൂടെ എത്തിയപ്പോള്‍ ആശങ്കകളും, വേദനകളും നിറഞ്ഞ നാളുകളില്‍ നിന്നും ഒരു കുടുംബം ആശ്വാസതീരത്തെത്തുന്നു. ആനിക്കാടി കോളനിയിലെ കൃഷ്ണന്റെയും -സാവിത്രിയുടെയും മകനാണ് സ്വരാഗ്. ശരീരത്തിലെ രക്തോത്പാദനത്തിന് തടസ്സമാകുന്ന മേജര്‍ തലാസ്മിയ രോഗം ബാധിച്ച് ദുരിതമനുഭവിക്കുകയാണ് ഈ കുട്ടി. ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനാകാതെ കുടുംബം വിഷമിച്ചു നില്‍ക്കവേയാണ് ചികിത്സ സഹായ കമ്മറ്റി പ്രവര്‍ത്തനം തുടങ്ങുന്നത്. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍, ഹോസ്ദുര്‍ഗ്,ബേക്കല്‍, ചിറ്റാരിക്കാല്‍, കസര്‍ഗോഡ് എന്നീ ഉപജില്ലകളിലെയും, കണ്ണൂര്‍ ജില്ലയിലെ , പയ്യന്നൂര്‍ ഉപജില്ലയിലെയും വിദ്യാര്‍ഥികള്‍ കൈകോര്‍ത്തപ്പോള്‍ .
    സ്വരാഗിന്റെ ചികിത്സയ്ക്ക് ആവശ്യമായ 20 ലക്ഷം രൂപയില്‍ വലിയൊരു തുക കുട്ടികളില്‍ നിന്നും ലഭിച്ചു. 1,000 മുതല്‍ 67,000 രൂപവരെ നല്‍കിയ വിദ്യാലയങ്ങളുണ്ട്. കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെയെല്ലാം സഹായവും ലഭിച്ചതോടെ 20 ലക്ഷം രൂപ തികയും ചെയ്തു. സ്കൂളില്‍ നടന്ന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ചികിത്സാസഹായം സ്വരാഗിന് കൈമാറി. പി.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. മംഗലാപുരത്തെ ആശുപത്രിയില്‍ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഒരാഴ്ചയ്ക്കകം വിദ്യാര്‍ഥിയെ ചികിത്സയ്ക്ക് വിധേയനാക്കുമെന്ന് ചികിത്സാ സഹായകമ്മിറ്റി വൈസ് ചെയര്‍മാന്‍ പി.പി.സുകുമാരന്‍ പറഞ്ഞു. ഇതേ വിദ്യാലയത്തിലെ നാലാം തരത്തില്‍ പഠിക്കുന്ന സഹോദരി സൂര്യയാണ് സ്വരാഗിന് മജ്ജ നല്‍കുന്നത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..