home
Total Visiters: 
വൈഷ്ണയ്ക്ക് മാതൃ വിദ്യാലയത്തിന്റെ അനുമോദനം
5 years ago ..

    ചെറുവത്തൂര്‍: ശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച അച്ചാംതുരുത്തി എ യു പി സ്കൂള്‍ വിദ്യാര്‍ത്ഥിനി പി വി വൈഷ്ണയ്ക്ക് മാതൃ വിദ്യാലയത്തിന്റെ അനുമോദനം. ഇന്‍സ്പെയര്‍ അവാര്‍ഡാണ് ഈ മിടുക്കി സ്വന്തമാക്കിയത്. ശാസ്ത്ര ഗവേഷണ രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് ഇന്‍സ്പെയര്‍ അവാര്‍ഡ്. ഈ നേട്ടത്തിലൂടെ ദില്ലിയില്‍ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പി വി വൈഷ്ണ. നേട്ടം ഗ്രാമത്തിലെ ജനങ്ങളിലും , സ്കൂള്‍ വിദ്യാര്‍ത്ഥികളിലും ആഹ്ലാദം പകര്‍ന്നു. പി കരുണാകരന്‍ എം പി വിദ്യാലയത്തില്‍ നടന്ന അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വൈഷ്ണയ്ക്കുള്ള ഉപഹാരവും ഇദ്ദേഹം കൈമാറി. സി കാര്‍ത്യായനി അധ്യക്ഷത വഹിച്ചു. എ വി വിനോദ് കുമാര്‍, കെ പി പ്രകാശ് കുമാര്‍, മുനമ്പത്ത് ഗോവിന്ദന്‍, മലപ്പില്‍ സുകുമാരന്‍, ടി വി കണ്ണന്‍, വി നാരായണന്‍, കെ വി പ്രകാശന്‍, പി വി രതി, പി വി സുരേഷ്, എം ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനുമോദന യോഗത്തിനു മുന്നോടിയായി ഘോഷയാത്രയും നടന്നു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..