home
Total Visiters: 
കേരളത്തിനൊപ്പം കേരളനും ഇന്ന് അന്‍പത്തിയെട്ടാം പിറന്നാള്‍
5 years ago ..
ചെറുവത്തൂര്‍ : 1956 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ പിറന്ന കേരളന് ഇന്ന് കേരളത്തിനൊപ്പം അന്‍പത്തിയെട്ടാം പിറന്നാള്‍. ചെറുവത്തൂര്‍ തിമിരിയിലാണ് എന്നും കേരളത്തിനൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന കേരളനുള്ളത്. ഭാഷാടിസ്ഥാനത്തില്‍ കേരളം പിറവികൊണ്ട ദിവസം തന്നെ ജനിച്ചു എന്നതിനാലാണ് കേരളന്‍ എന്ന പേരുവന്നത്. പേര് നിര്‍ദേശിച്ചതാകട്ടെ എ കെ ജി യും. 56 ല്‍ കേരളപ്പിറവി ദിനത്തില്‍ തിമിരിയില്‍ കര്‍ഷകസംഘം പൊതുയോഗം നടക്കുകയായിരുന്നു. ഈ സമയത്താണ് തോട്ടോന്‍ കേളു-വടക്കത്തി നാരായണി ദമ്പതികള്‍ക്ക് ഒരാണ്‍കുഞ്ഞ് പിറക്കുന്നത്. മുന്‍ എം എല്‍ എ ടി കെ ചന്തന്‍ ഇക്കാര്യം എ കെ ജി യുടെ ശ്രദ്ധയില്‍ പെടുത്തി. കേരളപ്പിറവി ദിനത്തില്‍ ജനിച്ചതിനാല്‍ കുട്ടിക്ക് കേരള കുമാരന്‍ എന്ന് പേര് വിളിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അങ്ങനെ തന്നെ പേര് വിളിച്ചുവെങ്കിലും പിന്നീടത് കേരളന്‍ എന്നായി മാറുകയായിരുന്നു. ഇപ്പോള്‍ നിര്‍മ്മാണ തൊഴിലാളിയാണ് കേരളന്‍. സ്വന്തം നാടിന്റെ പേരുതന്നെ തന്റെ പേരിനൊപ്പം ചേര്‍ന്നതില്‍ നിറഞ്ഞ അഭിമാനമാണ് ഇദ്ദേഹത്തിന്. ലളിതമായാണ് എന്നും പിറന്നാള്‍ ആഘോഷം നടക്കാറുള്ളത്. ഇത്തവണയും അങ്ങനെതന്നെ. എന്നാല്‍ ഏറെ അഭിമാനമുള്ള കേരളന്‍ എന്നപേര് അധികമാരും സ്വീകരിക്കാത്തതില്‍ ഇദ്ദേഹത്തിന് വിഷമവുമുണ്ട്‌.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..