home
Total Visiters: 
വീതുകുന്നിലേക്ക് പാത്രങ്ങള്‍ സമര്‍പ്പിച്ച് വനിതാ കമ്മറ്റി
5 years ago ..
കാലിക്കടവ്:പിലിക്കോട് രയരമംഗലം വടക്കേം വാതില്‍ വീതുകുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഒറ്റക്കോല മഹോത്സവം നവംബര്‍ 7,8 തീയ്യതികളില്‍ നടക്കും. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഒറ്റക്കോല മഹോത്സ്വഭാഗമായി നവംബര്‍ 8നു വീതുകുന്നില്‍ എത്തുന്ന ഭക്തര്‍ക്ക് അന്നദാനം നല്‍കും. ഇതിനായുള്ള പ്ലേറ്റുകളും ,ഗ്ലാസുകളും ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. വീതുകുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്ര വികസന സമിതി വനിതാ കമ്മറ്റിയാണ് ഇവ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചത്. കെ വി ബൈജുവിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച്‌ നല്‍കിയ ഭണ്ടാര സമര്‍പ്പണവും ഇതോടൊപ്പം നടന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..