home
Total Visiters: 
സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന് തിരശീലയുയര്‍ന്നു
5 years ago ..

   
    കാലിക്കടവ്:രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന് കാലിക്കടവില്‍ തിരശീലയുയര്‍ന്നു. ചലച്ചിത്രതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി നാടകോത്സവം ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ആര്‍.സുബ്ബലക്ഷ്മി മുഖ്യാതിഥിയായിരുന്നു. ടി.വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമന്‍ എം എല്‍ എ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കും, സുബ്ബലക്ഷ്മിക്കുമുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.എം.വി കോമന്‍ നമ്പ്യാര്‍, ടി.വി കൃഷ്ണന്‍, രവീന്ദ്രന്‍ മാണിയാട്ട്,പി വി ഗോവിന്ദന്‍, പി.പി അടിയോടി, എം.സുരേന്ദ്രന്‍,കെ പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‍ തൃശൂര്‍ സദ്‌ഗമയയുടെ നാടകം കുഴിമടിയന്‍ അരങ്ങേറി . നാടകോത്സവം നവംബര്‍ 9 വരെ നീണ്ടുനില്‍ക്കും. 6 ന് കായം കുളം അമ്മു കമ്യൂണിക്കേഷന്റെ ആട്ടക്കളം, 7 ന് ചിറഴിന്‍ കീഴ് അനുഗ്രഹയുടെ കുഞ്ഞുവാവയുടെ അമ്മയ്ക്ക് 14 വയസ്സ്, 8 ന് തിരുവനന്തപുരം സോപാനത്തിന്റെ അരപ്പട്ട കെട്ടിയ നഗരത്തില്‍, 9 ന് കൊല്ലം അയനം തീയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന മഴ കാറ്റിനോട് പറഞ്ഞത് എന്നീ നാടകങ്ങള്‍ അരങ്ങിലെത്തും. എല്ലാദിവസവും ഏഴുമണിക്ക് നാടകം ആരംഭിക്കും. പ്രവേശനം സൌജന്യമായിരിക്കും.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..