home
Total Visiters: 
തിരുമുമ്പ് ഭവനം സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കും- വി എം സുധീരന്‍
5 years ago ..

    കാലിക്കടവ്: സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവകവിയുമായിരുന്ന ടി എസ് തിരുമുമ്പ് ഭവനം സ്മാരകമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ജനപക്ഷ യാത്രയ്ക്കിടെ കവിയുടെ കാടുവക്കാട്ടെ ഭവനത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനകത്തുള്ള ഭവനം നവീകരിച്ച് സാംസ്കാരിക കേന്ദ്രമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപടി ഇഴഞ്ഞു നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ഇവിടം സന്ദര്‍ശിക്കാന്‍ സുധീരന്‍ എത്തിയത്. ഇവിടെ വച്ചുതന്നെ കൃഷി മന്ത്രി കെ.പി മോഹനനെ ഫോണില്‍ വിളിച്ച് ഉടന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..