home
Total Visiters: 
തെയ്യം നാളെ കുന്നുകയറും ഒപ്പം ആയിരങ്ങളും
5 years ago ..

   
    കാലിക്കടവ് : പ്രാര്‍ത്ഥനകളും,ആര്‍പ്പുവിളികളും നിറയുന്ന അന്തരീക്ഷത്തില്‍ നൂറോളം പടവുകള്‍ കയറി വിഷ്ണുമൂര്‍ത്തി നാളെ(ശനിയാഴ്ച ) പിലിക്കോട്ടെ വീതുകുന്നിലെത്തും. വിശ്വാസവും,പ്രകൃതി സൌന്ദര്യവും ഇഴചെര്‍ന്ന്‍ നില്‍ക്കുന്ന വീതുകുന്നില്‍ എല്ലാവര്‍ഷവും തുലാമാസം 22 നാണ് ഉത്സവം. പിലിക്കോട്ടുകാര്‍ക്ക് ഇത് കുന്നുമ്മല്‍ തെയ്യമാണ്‌. ദൂരങ്ങള്‍ താണ്ടിയെത്തി വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോലം വീതുകുന്ന് കയറുന്ന ദിനത്തില്‍ ഇവിടുത്തെ ഗ്രാമീണ ജനതയും കുന്നിന്‍ മുകളിലെത്തും. നടപ്പന്തലിലെത്തി വിഷ്ണുമൂര്‍ത്തിയില്‍ നിന്നും വരപ്രസാദമായ മഞ്ഞള്‍കുറിയും,സര്‍വൈശ്വര്യങ്ങളും ഏറ്റുവാങ്ങും. കുന്നിന്‍ മുകളില്‍ തെയ്യങ്ങള്‍ കെട്ടാറില്ല. രയരമംഗലം ഭഗവതി ക്ഷേത്രത്തിന്‍റെ വടക്കെനടയായ വടക്കേന്‍ വാതില്‍ക്കലില്‍ അഗ്നി പ്രവേശം നടത്തിയ തെയ്യക്കോലമാണ് ഒരു കിലോമീറ്റര്‍ ദൂരെയുള്ള കുന്നിന്‍ മുകളിലേക്ക് വന്നെത്തുന്നത്. ഈ തെയ്യം രാത്രി എട്ടു മണിയോട് കൂടി മാത്രമേ കുന്നിറങ്ങുകയുള്ളൂ. തെയ്യം കാണാന്‍ കുന്നുകയറിയാല്‍ അത്ര പെട്ടെന്നൊന്നും ആരും തിരിച്ചിറങ്ങാറില്ല. തണല്‍ വിരിച്ചു നില്‍ക്കുന്ന ആല്‍മരങ്ങള്‍, നാട്ടുമാവുകള്‍, എന്നിവയെല്ലാം ആരെയും അല്‍പനേരം പിടിച്ചിരുത്തും. ശനിയാഴ്ച പതിനൊന്ന് മണിയോടെയാണ് വിഷ്ണുമൂര്‍ത്തിയുടെ വീതുകുന്ന് കയറ്റം. അന്നദാനവും ഉണ്ട് ക്തര്‍ക്ക്‌ ദര്‍ശനം നല്‍കുന്ന ദേവസ്ഥാനങ്ങള്‍ അപൂര്‍വമാണ്. ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിസ്ഥിതി പുനസ്ഥാപനത്തിനായി സ്മൃതി വനം പദ്ധതി നടപ്പിലാക്കി വരുന്ന വീതുകുന്ന് പ്രകൃതി സൌന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ദേവസ്ഥാനം കൂടിയാണ്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..