home
Total Visiters: 
പിലിക്കോടും,പൊതാവൂരും ഊര്‍ജസംരക്ഷണ അവാര്‍ഡ് ഏറ്റുവാങ്ങി
5 years ago ..

    കാലിക്കടവ്:മികച്ച ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ ചെറുവത്തൂര്‍ ഉപജില്ലയിലെ വിദ്യാലയങ്ങള്‍ക്ക്. പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍,പൊതാവൂര്‍ എ.യു.പി സ്കൂള്‍ എന്നീ വിദ്യാലയങ്ങളാണ് എനര്‍ജി മാനേജ്മെന്റ് സെന്‍ററിന്റെ അവാര്‍ഡിന് അര്‍ഹമായത്. പിലിക്കോടിന് രണ്ടാം സ്ഥാനവും,പൊതാവൂരിന് മൂന്നാം സ്ഥാനവുമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദില്‍ നിന്ന് പിലിക്കോടിന് വേണ്ടി കെ.ജയചന്ദ്രന്‍, കെ.മനോജ്‌ കുമാര്‍ എന്നിവരും,പൊതാവൂരിന് വേണ്ടി കെ.എം അനില്‍ കുമാറും അവാര്‍ഡ് ഏറ്റുവാങ്ങി. വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും, സ്കൂളിന് സമീപത്തെ വീടുകളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ സമ്മാനമായി നല്‍കികൊണ്ട് സംഘടിപ്പിച്ച ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് പിലിക്കോട് ഹയര്‍ സെക്കണ്ടറി സ്കൂളിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചെറിയാക്കര വാര്‍ഡില്‍ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ നടപ്പിലാക്കിയ സമഗ്ര ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ്‌ പൊതാവൂര്‍ എ.യു.പി സ്കൂളിനെ അവാര്‍ഡിലേക്ക് നയിച്ചത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..