home
Total Visiters: 
മാണിയാട്ട് കളിവിളക്കില്‍ തിരിതെളിഞ്ഞു
5 years ago ..
കാലിക്കടവ്: മാണിയാട്ട് കോറസ് കലാസമിതി നടത്തുന്ന മൂന്നാമത് എന്‍.എന്‍.പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരം തുടങ്ങി.
    കളിവിളക്കില്‍ സ്ത്രീകളും കുട്ടികളുംചേര്‍ന്ന് തിരികൊളുത്തി. തുടര്‍ന്നുനടന്ന ചടങ്ങില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ നാടക മത്സരം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതിചെയര്‍മാന്‍ എം.വി.കോമന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു. ടി.വി.ശ്രീധരന്‍, വാസു ചോറോട്, എം.ടി.അന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.വി.ബാലന്‍ സ്വാഗതവും കെ.വി.സുരേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ അപ്രധാനവാര്‍ത്തകള്‍ അവതരിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 6.30-ന് നാടകത്തെ അവലോകനം ചെയ്ത് ചര്‍ച്ചനടക്കും. തുടര്‍ന്ന് കൊല്ലം അനശ്വരയുടെ അറിവിന് ചിലത് പറയാനുണ്ട് നാടകം അവതരിപ്പിക്കും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..