home
Total Visiters: 
കിരീട നേട്ടത്തിനിടയിലും ചീമേനിയുടെ ഉള്ളിലൊരു വേദനയുണ്ട്
5 years ago ..

    ചെറുവത്തൂര്‍: കഠിന പ്രയത്നത്തിലൂടെ ജില്ലാ കായിക മേളയില്‍ നേടിയെടുത്ത ഒന്നാംസ്ഥാനം മനസ്സറിഞ്ഞ് ആഘോഷിക്കാന്‍ പോലുമാകാത്ത വിഷമത്തിലാണ് ചീമേനി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായിക പ്രതിഭകള്‍. കിരീടനേട്ടത്തിന്റെ ആഹ്ലാദങ്ങള്‍ക്കിടയിലാണ് തങ്ങളുടെ വിദ്യാലയത്തിലെ കായികാധ്യാപക തസ്തിക നഷ്ടമായ വിവരം കുട്ടികളറിയുന്നത്. കഴിഞ്ഞ 12 വര്‍ഷക്കാലമായി കുട്ടികളെ കായികമേളയില്‍ വിജയത്തിലേക്ക് കൈപിടിച്ചു നടത്തിയ കായികാധ്യാപകന്‍ പി.വി പ്രഭാകരനാണ് ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയത്തില്‍ നിന്നും പുറത്തുപോകേണ്ടത്. 8,9 ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് കായികാധ്യാപക തസ്തിക നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ ഇവിടുത്തെ ഒന്നാംതരം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത് ഇദ്ദേഹമാണ്. ഇങ്ങനെ വരുമ്പോള്‍ രണ്ടുക്ലാസ്സുകളിലെ കുട്ടികളെ മാത്രം കണക്കാക്കി തസ്തിക നിര്‍ണ്ണയിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കായികാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രഭാകരന്‍ മാസ്റ്റര്‍ മറ്റൊരു വിദ്യാലയത്തിലേക്ക് പോകുന്നതോടെ പരിശീലകന്‍ ഇല്ലാതെയാകും അടുത്തവര്‍ഷം ചീമേനിയിലെ കുട്ടികള്‍ കായികമേളയില്‍ പങ്കെടുക്കേണ്ടത്. പരിമിതമായ സാഹചര്യത്തില്‍ നിന്ന് പടിപടിയായി ഉയര്‍ന്നു വന്നാണ് ചീമേനി ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ തങ്ങളുടെ പേര് രേഖപ്പെടുത്തിയത്. 52.5 പോയന്റ് നേടിയാണ്‌ കായികമേളയില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ വിദ്യാലയമായി ചീമേനി മാറിയത്. 4 ഒന്നാംസ്ഥാനം, 9 രണ്ടാംസ്ഥാനം, 6 മൂന്നാം സ്ഥാനം എന്നിങ്ങനെയായിരുന്നു വിദ്യാലയത്തിന്റെ നേട്ടം. ഹയര്‍ സെക്കണ്ടറി കുട്ടികളുടെ എണ്ണം കൂടി കണക്കിലെടുത്ത് കായികാധ്യാപകനെ തങ്ങളുടെ വിദ്യാലയത്തില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് കുട്ടികളും,രക്ഷിതാക്കളും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..