home
Total Visiters: 
ജൈവ ശില്‍പം ശ്രദ്ധേയമാകുന്നു
5 years ago ..
കാലിക്കടവ്:കൊടക്കാട് വെള്ളച്ചാലില്‍ നിര്‍മ്മിച്ച ജൈവ ശില്‍പം ജനശ്രദ്ധ നേടുന്നു. വെള്ളച്ചാല്‍ യംഗ് മെന്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നാടകോത്സവ ഭാഗമായാണ് ശില്‍പമൊരുക്കിയത്
    ക്ലബ്ബ് കെട്ടിടോദ്ഘാടന ഭാഗമായി 27 ന് ആരംഭിക്കുന്ന നാടകോത്സവ ഭാഗമായാണ് ജൈവ ശില്‍പം ഒരുക്കിയിരിക്കുന്നത്. കവുങ്ങ് ,പാള, അടക്കത്തോട്, അടക്ക തുടങ്ങിയവ കൊണ്ടാണ് ശില്‍പം നിര്‍മ്മിച്ചത്. ഫ്ലക്സുകള്‍ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വേറിട്ട രീതിയില്‍ പ്രചരണ ശില്‍പം ഒരുക്കിയത്. പ്രശസ്ത ശില്‍പി സുരേന്ദ്രന്‍ കൂക്കാനവും ക്ലബ്ബ് പ്രവര്‍ത്തകരും ചേര്‍ന്ന് ഒരു ദിവസം കൊണ്ട് ഇത് തയ്യാറാക്കുകയും ചെയ്തു. ഡിസംബറില്‍ നടക്കുന്ന കേട്ടിടോട്ഘാദന ഭാഗമായി ഈ മാസം 27 മുതലാണ്‌ മൂന്ന് ദിവസത്തെ നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യും. വടകര വരദയുടെ മണ്ടന്‍ രാജാവ്, കോഴിക്കോട് കലാഭവന്റെ മാധവന്റെ വീട് പറയുന്നു. കായംകുളം സപര്യയുടെ ഒരേയൊരു ജീവിതം എന്നീ നാടകങ്ങള്‍ അരങ്ങിലെത്തും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..