home
Total Visiters: 
നീന്തല്‍ പരിശീലനം പൂര്‍ത്തിയായി
5 years ago ..
കാലിക്കടവ്: ചന്തേര ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വന്ന നീന്തല്‍ പരിശീലനം പൂര്‍ത്തിയായി. പിലിക്കോട് വറക്കോട്ട് വയല്‍ പുതിയകുളത്തിലാണ് പരിശീലനം നടന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.ടി.പി സൈഫുദ്ദീനായിരുന്നു പരിശീലകന്‍.
    സ്കൂള്‍ സകൌട്ട്, റെഡ്ക്രോസ്, ഹരിതസേന യൂണിറ്റുകളുടെ സഹകരണവും നീന്തല്‍ പരിശീലനത്തിനുഉണ്ടായിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നീലേശ്വരം സി.ഐ യു.പ്രേമന്‍ വിതരണം ചെയ്തു. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് വി.വി നാരായണന്‍ അധ്യക്ഷത വഹിച്ചു. പരിശീലകര്‍ക്കുള്ള ഉപഹാരം ചന്തേര എസ്.ഐ പി.വി രാജന്‍ കൈമാറി. എം.പ്രസന്ന കുമാരി, കെ.ഭാസ്കരന്‍,കെ.സന്തോഷ്‌, കെ.മോഹന്‍ ദാസ്, കെ.ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
    ഫോട്ടോ:അനീഷ്‌ കാലിക്കടവ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..