home
Total Visiters: 
ഓര്‍ക്കുക ഒരേ ഒരു ജീവിതം മികച്ച നാടകം
5 years ago ..
കാലിക്കടവ്: മാണിയാട്ട് കോറസ് കലാസമിതി നടത്തിയ എന്‍.എന്‍.പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ കായംകുളം സപര്യ കമ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച ഓര്‍ക്കുക ഒരേ ഒരു ജീവിതം നാടകത്തിന് അവതരണത്തിനുള്ള ഒന്നാംസ്ഥാനം ലഭിച്ചു. കൊല്ലം അനശ്വരയുടെ അറിവിന് ചിലത് പറയാനുണ്ട് നാടകം രണ്ടാംസ്ഥാനം കരസ്ഥമാക്കി.
    ജേതാക്കള്‍ക്ക് സിനിമാതാരം വിജയരാഘവന്‍ ട്രോഫികള്‍ സമ്മാനിച്ചു. സമാപന സമ്മേളനം ഇ.പി.ജയരാജന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ മാധ്യമ അവാര്‍ഡ് നേടിയ പി.പി.ലിബീഷ്‌കുമാറിനെ ആദരിച്ചു. ആര്‍.പ്രദീപ്കുമാര്‍, അരവിന്ദന്‍ മാണിക്കോത്ത്, വാസു ചോറാട്, ടി.വി.ബാലന്‍, ടി.വി.നന്ദകുമാര്‍, എ.വി.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയരാഘവനെ മാണിയാട്ട് സെന്ററില്‍നിന്ന് വാദ്യമേളങ്ങളോടെ സ്വീകരിച്ചു.
    മറ്റ് സമ്മാനങ്ങള്‍: രചന-ഹേമന്ത്കുമാര്‍ (ഓര്‍ക്കുക ഒരേ ഒരു ജീവിതം), സംവിധാനം- രാജേഷ് ഇരുളം (അപ്രധാന വാര്‍ത്തകള്‍), മികച്ച നടന്‍- നെയ്യാറ്റിന്‍കര സനല്‍ (അറിവിന് ചിലത് പറയാനുണ്ട്), മികച്ച നടി- ബീന രമേശ് (പത്ത് പൈസ).
   
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..