home
Total Visiters: 
കൊവ്വല്‍ എ.യു.പി സ്കൂളില്‍ സമൂഹവിരുദ്ധരുടെ അതിക്രമം
5 years ago ..

    ചെറുവത്തൂര്‍: കൊവ്വല്‍ എ.യു.പി സ്കൂളില്‍ സമൂഹ വിരുദ്ധരുടെ അതിക്രമം. കുട്ടികളൊരുക്കിയപൂന്തോട്ടവും,ഗ്രോബാഗ് പച്ചക്കറി കൃഷിയും , ക്ലാസ് മുറികളിലെ ഫര്‍ണ്ണിച്ചറുകളും ന ശിപ്പിച്ചു. സ്കൂള്‍ ഓഫീസിനു മുന്നില്‍ മലമൂത്ര വിസര്‍ജനവും നടത്തി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സമൂഹവിരുദ്ധരുടെ വിളയാട്ടം. മാസങ്ങള്‍ നീണ്ട ശ്രമഫലമായാണ് സ്കൂളിനു മുന്നില്‍ കുട്ടികള്‍ ചെടികള്‍ നട്ടുപിടിപ്പിച്ചത്. ഇവ ചട്ടികള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. ക്ലാസ് മുറികളിലെ ഡസ്ക്കുകളും,ബെഞ്ചുകളും തകര്‍ക്കുകയും ചെയ്തു. ജലവിതരണ സംവിധാനങ്ങളും നശിപ്പിച്ചിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ ചന്തേര പോലീസില്‍ പരാതിനല്‍കി. സമൂഹ വിരുദ്ധരുടെ നടപടിയില്‍ പി.ടി.എ കമ്മറ്റിയും പ്രതിഷേധിച്ചു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..