home
Total Visiters: 
ടിപ്പര്‍ ലോറിയിടിച്ച് 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്
4 years ago ..
കാലിക്കടവ് : തൃക്കരിപ്പൂര്‍ റോഡില്‍ ചന്തേര മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപം നിയന്ത്രണം വിട്ട ടിപ്പര്‍ ലോറിയിടിച്ച് സൈക്കിളില്‍ യാത്രചെയ്യുകയായിരുന്ന 2 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ചന്തേര ഗവ:യു.പി സ്കൂള്‍ ആറാംതരം വിദ്യാര്‍ത്ഥിനി ദര്‍ശന, ഏഴാംതരം വിദ്യാര്‍ത്ഥിനി അര്‍ച്ചന എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ദര്‍ശനയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ച്ചന ചെറുവത്തൂരിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്നു കുട്ടികള്‍. ഇവരെ ഇടിച്ചിട്ട ലോറി സമീപത്തുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മറും തകര്‍ത്തു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..