home
Total Visiters: 
ജില്ലാ കേരളോത്സവത്തിന് സമാപനം കലാമത്സരങ്ങളില്‍ മികച്ച പങ്കാളിത്തം
4 years ago ..

    കാലിക്കടവ്: ഒരാഴ്ചക്കാലമായി പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വന്ന ജില്ലാ കേരളോത്സവത്തിന് കലാമത്സരങ്ങളോടെ സമാപനമായി. പിലിക്കോട് സി.കൃഷ്ണന്‍ നായര്‍ സ്മാരക ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൂന്ന്‍ വേദികളിലായി നടന്ന കലാമത്സരങ്ങളില്‍ കായിക മത്സരത്തെ അപേക്ഷിച്ച് മികച്ച പങ്കാളിത്തമായിരുന്നു. ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും, മൂന്ന്‍ നഗരസഭകളില്‍ നിന്നുമുള്ള കലാപ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
    കേരളോത്സവ സമാപന ഭാഗമായി ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂള്‍ പരിസരത്ത് നിന്നും ഘോഷയാത്ര നടന്നു. തുടര്‍ന്ന് നടന്ന സമാപനയോഗം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളദേവി അധ്യക്ഷത വഹിച്ചു.
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..