home
Total Visiters: 
തയ്യല്‍ പരിശീലനം തുടങ്ങി
5 years ago ..
കാലിക്കടവ്:പിലിക്കോട് തേരു സോമേശ്വരി ക്ഷേത്ര സാംസ്കാരിക കേന്ദ്രത്തില്‍ സൌജന്യ തയ്യല്‍ പരിശീലനം തുടങ്ങി. കേന്ദ്ര മാനവ ശേഷി വകുപ്പിന് കീഴില്‍ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജിന്റെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.പിലിക്കോട് ഗ്രാമപഞ്ചായത്തംഗം വി വി സുലോചന ഉദ്ഘാടനം ചെയ്തു. ടി വി സുരേഷ് അധ്യക്ഷത വഹിച്ചു. മാടായി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ കോഴ്സ് വിശദീകരണം നടത്തി. പി വി സുബ്രഹ്മണ്യന്‍, വി വി ചന്ദ്രന്‍, വി വി ദിനേശന്‍, എന്‍ ദേവകി, കെ വി ബാബു, രാജലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവ അംഗീകൃത സര്‍ട്ടിഫിക്കറ്റു നല്‍കും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..