home
Total Visiters: 
കെ എസ് ടി എ ജില്ലാ സമ്മേളനം വിളംബരം ചെയ്തു
5 years ago ..

    കാലിക്കടവ് :മതേതര വിദ്യാഭ്യാസം സംരക്ഷിക്കുക, അ ധ്യാപകരുടെ ആത്മാഭിമാനം നിലനിര്‍ത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കെഎസ്ടിഎ ജില്ലാ സമ്മേളനം 13നും 14നും കാലിക്കടവില്‍ നടക്കും. കാലിക്കടവ് പി വി രവി നഗറില്‍ 13ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി മാണിയാട്ട് ബാങ്ക് പരിസരത്തുനിന്ന് വിളമ്പരജാഥ നടന്നു. 13ന് പകല്‍ രണ്ടിന് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. പി ജെ വിന്‍സെന്റ് പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് പടുവളം കേന്ദ്രീകരിച്ച് പ്രകടനവും കാലിക്കടവില്‍ പൊതു സമ്മേളനവും ചേരും. സി കെ പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. നടക്കാവ് ദ്വയം നാടക വേദിയുടെ കനല്‍ നാടകം അരങ്ങേറും. നായനാരുടെ ജീവ ചരിത്രവുമായി ബന്ധപ്പെട്ട് ചിത്ര പ്രദര്‍ശനത്തിനും തുടക്കമായി
    ഫോട്ടോ :അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..