home
Total Visiters: 
ചെറുവത്തൂര്‍ ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
4 years ago ..

    ചെറുവത്തൂര്‍: മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഡിസംബര്‍ 20 മുതല്‍ ജനുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന ചെറുവത്തൂര്‍ ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിനായാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഫെസ്റ്റ് വിളംബര ജാഥ വര്‍ണ്ണാഭമായി. ഫ്ളവര്‍ ഷോ, അമ്യൂസ് മെന്റ് പാര്‍ക്ക്, വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ണര്‍ എന്നിവയെല്ലാം ഫെസ്റ്റിലുണ്ടാകും. വിപുലമായ ഒരുക്കങ്ങളാണ് ഫെസ്റ്റിന്റെ വിജയത്തിനായി നടത്തിയിട്ടുള്ളത്.
    20 ന് ഉച്ചയ്ക്ക് 2.30 ന് പി.കരുണാകരന്‍ എം.പി ഉദ്ഘാടനം നിര്‍വഹിക്കും. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്യായനി അധ്യക്ഷത വഹിക്കും. ഫ്ലവര്‍ ഷോ കെ.കുഞ്ഞിരാമന്‍ എം. എല്‍. എ യും, അമ്യൂസ്മെന്റ് പാര്‍ക്ക് കരകൌശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി ഖമറുദ്ദീനും ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന സ്റ്റാള്‍ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജോസ് തയ്യിലും, സപ്ലിമെന്റ് പ്രകാശനം ജില്ലാ ബാങ്ക് പ്രസിഡന്റ് പി.സി രാമനും നിര്‍വഹിക്കും. ഫ്ലവര്‍ഷോ എല്ലാദിവസവും രാവിലെ പതിനൊന്നിന് ആരംഭിക്കും. അമ്യൂസ്മെന്റ് പാര്‍ക്കിലേക്കുള്ള പ്രവേശനം ഉച്ചയ്ക്ക് മൂന്ന്‍ മണി മുതലായിരിക്കും . ഗാനമേളകള്‍, നാടന്‍ കലാമേള, മാജിക് ഷോ, ഡാന്‍സ്നൈറ്റ്, മൈലാഞ്ചി ഇശല്‍ നൈറ്റ്, പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കാലാപരിപാടികള്‍ എന്നിവയെല്ലാം വിവിധ ദിവസങ്ങളിലായി അരങ്ങേറും. പഞ്ചായത്ത് പരിധിയിലെ കലാ സാംസ്കാരിക പ്രതിഭകള്‍, വ്യാപാര ,തൊഴില്‍ മേഖലകളില്‍ നിരവധി വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ആദരപരിപാടിയും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സി കാര്‍ത്യായനി, വി. ചന്ദ്രന്‍ ,പി. പി മുസ്തഫ, ബെസ്റ്റ് ചന്ദ്രന്‍ , കെ. ശ്രീധരന്‍, ടി .ശശിധരന്‍, യാസര്‍ എം. കെ തുടങ്ങിയവര്‍ സംബന്ധിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..