home
Total Visiters: 
കാലിക്കടവില്‍ കുടുംബശ്രീ വിപണനമേള
5 years ago ..
കാലിക്കടവ് : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് ചന്ത കാലിക്കടവില്‍ ആരംഭിച്ചു.നാടന്‍ തനിമയുള്ള ഉത്പന്നങ്ങളാണ് വിപണന മേളയിലുള്ളത്. പിലിക്കോട് സി ഡി എസ് വിപണിയിലിറക്കിയ ഹരിതം കുത്തരിയും മേളയിലുണ്ട്. കെ കുഞ്ഞിരാമന്‍ എം എല്‍ എ വിപണന മേളയും,
    ഹരിതം കുത്തരി വിപണനോദ്ഘാടനവും നിര്‍വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി രമണി അധ്യക്ഷത വഹിച്ചു. പി കുഞ്ഞിക്കണ്ണന്‍ ആശ്രയകിറ്റ് വിതരണം നിര്‍വഹിച്ചു. കെ പി നാരായണന്‍, മധുകുമാര്‍, എം വി കുഞ്ഞിക്കണ്ണന്‍, പി ശൈലജ, ബേബി എം വി എന്നിവര്‍ സംസാരിച്ചു.മേള 27വരെ നീണ്ടുനില്‍ക്കും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..