Postpetti I Nattuvarthanam
home
Total Visiters: 
കാസര്‍കോട് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു
4 years ago ..
ചെറുവത്തൂര്‍: കാസര്‍കോട് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന് കാടങ്കോട് ഗവ:ഫിഷറീസ് വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. സ്റ്റേജിതര മത്സരങ്ങളുടെ ആദ്യദിനത്തില്‍ പ്രതിഭകളുടെ സര്‍ഗാത്മക മികവിന്റെ കാഴ്ചകള്‍ നിറഞ്ഞു. 60 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 95 പോയന്റുമായി കാസര്‍ഗോഡ്‌ ഉപജില്ല ഒന്നാംസ്ഥാനത്തും, 91 പോയന്റുമായി ചെറുവത്തൂര്‍ ഉപജില്ല രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 62 പോയന്റുമായി ബേക്കല്‍ ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഹോസ്ദുര്‍ഗ് ഉപജില്ല 59 പോയന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. യു.പി വിഭാഗത്തില്‍ 30 പോയന്റ് നേടിയ ഹോസ്ദുര്‍ഗ് ആണ് മുന്നില്‍.24 പോയന്റ് വീതം നേടി ബേക്കല്‍,കാസര്‍കോട് ഉപജില്ലകളാണ്‌ രണ്ടാം സ്ഥാനത്ത്.എച്ച്.എസ് അറബിക് സാഹിത്യോത്സവത്തില്‍ 35 പോയന്റുമായി ചെറുവത്തൂര്‍ ഒന്നാം സ്ഥാനത്തും, 33 പോയന്റുമായി ബേക്കല്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. യു.പി വിഭാഗം അറബികില്‍ 15 പോയന്റ് വീതം നേടി. കാസര്‍കോട്, ചെറുവത്തൂര്‍, കുമ്പള, ബേക്കല്‍ ഉപജില്ലകള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. എച്ച്.എസ് സംസ്കൃതോത്സവത്തില്‍ മഞ്ചേശ്വരം,ചെറുവത്തൂര്‍,ഹോസ്ദുര്‍ഗ് ഉപജില്ലകള്‍ 10 പോയന്റ് വീതം നേടി മുന്നിട്ടുനില്‍ക്കുന്നു.
    കലോത്സവ സ്റ്റേജിന മത്സരങ്ങള്‍ 5,6,7,8 തീയ്യതികളില്‍ നടക്കും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..