home
Total Visiters: 
കലയുത്സവത്തിന് കൊടിയേറ്റം
3 years ago ..

    കാടങ്കോട്: നാല് നാള്‍ നീണ്ടു നില്‍ക്കുന്ന കലാപൂരത്തിന് കാടങ്കോട് ഗവ.ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വേദികളുണര്‍ന്നു. സംഘഗാനവും,ദേശഭക്തി ഗാനവും, നാടകവും, മോണോ ആക്റ്റും ആദ്യദിനം വേദികളെ സമ്പന്നമാക്കി.
    കലോത്സവം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.പി.പി ശ്യാമളാ ദേവി അധ്യക്ഷത വഹിച്ചു . കലോത്സവ സുവനീര്‍ ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ പ്രകാശനം ചെയ്തു .ഇ.പി രാജഗോപാലന്‍ സ്മരണിക പരിചയപ്പെടുത്തി. ഡോക്ടര്‍ മുഹമ്മദലി, ലോഗോ രൂപകല്പന ചെയ്ത വിജേഷ് ചന്തേര എന്നിവരെ ചടങ്ങില്‍ പി ബി അബ്ദുള്‍ റസാഖ് എം.എല്‍.എ ആദരിച്ചു . പി.ജനാര്‍ദനന്‍, ടി.വി ഗോവിന്ദന്‍, സി.കാര്‍ത്ത്യായനി, മുകേഷ് ബാലകൃഷ്ണന്‍, ശബാനത്ത് ഹുസൈന്‍, കെ.പി വത്സലന്‍, എ.ജി.സി ബഷീര്‍,ടി.വി ബാലകൃഷ്ണന്‍, കൃഷ്ണന്‍ കൈപ്രത്ത്, എം.ടി.പി അബ്ദുള്‍ ഖാദര്‍, വി.കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി.രാഘവന്‍ സ്വാഗതവും, ടി നാരായണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി അരങ്ങേറിയ സ്വാഗത ഗാനം ദൃശ്യ ശ്രാവ്യ വിരുന്നായി. കാടങ്കോട് ഗ്രാമത്തിന്റെ സാംസ്കാരിക പൊലിമയും,സാഹോദര്യവും വിളിച്ചോതുന്നതായിരുന്നു പതിനഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള സ്വാഗതഗാനം. 45 വിദ്യാര്‍ത്ഥികളും,പത്ത് അധ്യപകരും ചേര്‍ന്നാണ് 'നിലാപ്പൂക്കള്‍ പെയ്യുന്ന തീരഭൂവില്‍ ,കലാപ്പൂക്കള്‍ വിടരുന്ന സര്‍ഗവാടിയില്‍ എന്ന് തുടങ്ങുന്ന സ്വാഗതഗാനം ആലപിച്ചത് . നാടന്‍ ശീലുകളും,കര്‍ണ്ണാട്ടിക് സംഗീതവും ഇഴചേരുന്ന ഗാനം പരിശീലിപ്പിച്ചത് വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ്. സ്വാഗതഗാനത്തിനൊപ്പം നൃത്തശില്പവും അരങ്ങേറി . കേരളീയ കലാരൂപങ്ങളും,വടക്കന്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളും സ്വാഗതഗാനത്തിനൊപ്പം വേദിയിലെത്തി .
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..